'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍‍ നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Monday, October 19, 2026

ഉള്ളി

















ഞാൻ ഉള്ളിയുടെ
തോൽ പൊളിക്കുകയായിരുന്നു
ഉള്ളിയെ വേദനിപ്പിക്കാതെ
പൊളിച്ചെടുക്കണം എന്ന്
ഒരുപാട് കണ്ണീരൊഴുക്കിയ ശേഷം
ആണ്  പഠിച്ചത്.
എന്നും ഒപ്പമായിരുന്നോ
ഞങ്ങൾ കരഞ്ഞത്?
ചുറ്റും ചെറുതായൊന്നു
വരഞ്ഞു കൊടുത്താൽ
എളുപ്പം തൊലിക്കാം എന്നു
പഠിച്ചപ്പോൾ പിന്നെ
അവളെ കരയിക്കാതെ
എനിക്കു കരയാതെ
ഉരിച്ചെടുക്കാം എന്നായി.
തോലു പൊളിക്കുക
വിചാരിക്കുന്ന പോലെ
നിസ്സാരമല്ല!