ചില നഷ്ടബോധങ്ങള്‍ കാലമെന്നാത്മാവില്‍ പലമട്ടില്‍ ചിത്രമാ- യാവിഷ്കരിക്കുകില്‍ നിറമെന്തിനായതില്‍ കരിതന്നെ കാമ്യമായ് ഉറയുന്ന നോവിന്നു കാറല്ലൊ കല്പിതം. കരി കൊണ്ടു ജീവിതം വരയുമ്പോള്‍, കണ്‍കളില്‍ നിറയുന്ന പൂവിന്നു നിറമെന്തു നല്‍കണം! അറിയില്ല, ജീവിതം ഉരുകുമ്പോള്‍ പൂക്കളും നിറമുള്ള കാഴ്ചയും കരിതന്നെ സാമ്പ്രതം.
No comments:
Post a Comment