'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Thursday, February 25, 2010

തീപ്പെട്ടി





ഞാനിപ്പോള്‍
ഒരു തീപ്പെട്ടിക്കൂടിനുള്ളിലാണ്,
വല്ലാതെ ഒറ്റപ്പെട്ടപ്പോള്‍
ഒളിച്ചതായിരുന്നു.
ആദ്യമാദ്യം
മുറിയടച്ചിരുന്നു,
പിന്നെ
കണ്ണും,വായും,ചെവിയുമടച്ചിരുന്നു.
സമാധാനമില്ല.
കൂട് മാറ്റി,
വീണ്ടും വീണ്ടും മാറി,
ഇപ്പോള്‍
ഈ തീപ്പെട്ടിക്കൂട്ടില്‍.
എനിക്കു കൂട്ടിനു
കുറെ കൊള്ളികള്‍,
നെഞ്ചില്‍ തീയുമായി
കുറെ ഓര്‍മ്മകള്‍.
ഒരു ഉരയലിന്റെ വേദന,
തുളയുന്ന വാക്കിന്റെ കനല്‍
എല്ലാം ഭസ്മമാകും.
എങ്കിലും
ഈ തീപ്പെട്ടിക്കൂടില്‍
എനിക്കു…………………….

2 comments:

  1. എനിക്ക്............ബാക്കിയും കൂടി ഇങ്ങ് പോരട്ടെ...........

    ReplyDelete
  2. നെഞ്ചില് തീയുമായി
    കുറെ ഓര്മ്മകള്.
    ഒരു ഉരയലിന്റെ വേദന,
    തുളയുന്ന വാക്കിന്റെ കനല്
    എല്ലാം ഭസ്മമാകും.
    എങ്കിലും...
    nannaayittuNtu !

    ReplyDelete