കട്ടനൊന്നെടുക്കാശാനെ, പാല്‍വെളു-
പ്പൊട്ടുമേ പിടിക്കാറില്ലയെന്നൊരാള്‍
പുട്ടൊരുപിടി വാരി നിറച്ച വായ്-
ക്കൊട്ടുമേയിനിയാവില്ലിറക്കുവാന്‍.
തുട്ടെടു പണി വേറെയുണ്ടെന്നൊരു
ചിട്ടയില്‍ പറഞ്ഞീടുമ്പോള്‍ കോന്തല-
ക്കെട്ടഴിച്ചു നുറുങ്ങും പിറുങ്ങുമായ്
തട്ടിയിട്ട വിയര്‍പ്പിന്‍റെ തുള്ളികള്‍.
എട്ടണ കുറവുണ്ടിതിതിലെന്നു ഞാന്‍
പെട്ടിയില്‍ വാരിയിട്ടിടാ ചിന്തകള്‍
പറ്റുകില്ലിനിയിക്കളി കാശു വെ-
ച്ചിട്ടേയുള്ളു ഇനിയുള്ള തീറ്റികള്‍.
ഒട്ടണഞ്ഞ വിശപ്പിന് ചിറി കോട്ടി
കെട്ടുപോയ ചുവപ്പിന്റെ പല്ലുകള്,
പട്ടുപോലാം ചിരിപ്പിന്‍റെ മൂര്‍ച്ചയില്‍
പെട്ടുപോയെന്‍ മനസ്സിന്റെ നേരുകള്‍.
കെട്ടിടാനാരു,ജീവിതത്തിന്‍റെ ചാല്‍
പൊട്ടിയാല്‍ പിന്നെ ഞാനെന്തു മാനുഷന്‍
തട്ടിലെന്നെ തളയ്ക്കുവാനിന്നേതു
കട്ടി വെച്ചു പിടിക്കുന്നു കാണികള്‍.
തട്ടുകട കൊള്ളാം...അനുഭവത്തിന്‍റെ നേര് ദര്‍ശിക്കാം.....
ReplyDeleteഒട്ടണഞ്ഞ വിശപ്പിന് ചിറി കോട്ടി
ReplyDeleteകെട്ടുപോയ ചുവപ്പിന്റെ പല്ലുകള്,
പട്ടുപോലാം ചിരിപ്പിന്റെ മൂറ്ഛയില്
പെട്ടുപോയെന് മനസ്സിന്റെ നേരുകള്.
good one...........
ReplyDelete