മിണ്ടുവാന്‍ മറന്നൊരെന്‍ മോഹമേ
നെഞ്ചകം പിളര്‍ക്കുന്നതെന്തിനായ്
ഇന്നു നീ പറയാത്ത വാക്കിലെന്‍
ചിന്തകള്‍ പറക്കുന്നതെന്തിനായ്.
നമ്മളീയൊരു ശൂന്യസന്ധിയില്‍
ചൊല്ലിടാന്‍ മറന്നൊരാ വാക്കുമായ്
ഉള്ളിലെ മെരുങ്ങുവാന്‍ നിന്നിടാ
കൊള്ളിയാന്‍ കുതിക്കുന്നതെന്തിനായ്.
പൊള്ളവാക്കുരയ്ക്കുന്ന നാളുകള്‍
തമ്മിലാര്‍ത്തടിക്കുന്ന കാലമായ്
ഇന്നൊരീ പുതുവര്‍ഷ ഭംഗിയെ
പങ്കിടാതിരിക്കുന്നതെന്തിനായ്.
ഇന്നലെയുടഞ്ഞ സ്വപ്നങ്ങളില്
നിന്നു നീ പറയാത്ത വാക്കുമായ്
മുന്നിലീ മെഴുകൊരു തുള്ളിയായ്
കണ്ണുനീരൊഴുക്കുന്നതെന്തിനായ്.
കൊള്ളാം
ReplyDelete:-)
മറവി ചിലപ്പോള്‍ നല്ലതാ. അല്ലങ്കില്‍ എന്തായേനേ, മനുഷ്യജീവിതം..?
ReplyDeleteകൊള്ളാം ഉല്ലാസേ..ആശംസകള്‍!!
നല്ല കവിത ഉല്ലാസ് ചേട്ടാ...വിലയിരുത്താനും വിമര്ശിയ്ക്കാനും കൂടുതല്‍ അറിയില്ല .എനിയ്ക്കിഷ്ടായി...വളരെ...
ReplyDeleteThis comment has been removed by the author.
ReplyDeleteഇന്നലെയുടഞ്ഞ സ്വപ്നങ്ങളില്
ReplyDeleteനിന്നു നീ പറയാത്ത വാക്കുമായ്
മുന്നിലീ മെഴുകൊരു തുള്ളിയായ്
കണ്ണുനീരൊഴുക്കുന്നതെന്തിനായ്.
നന്നായിരിക്കുന്നു ...മാഷെ ...
അവസാന രണ്ടു വരിയില്‍ എന്തോ ഒരു പ്രശ്നം ...മുന്നിലി മെഴുകു കണ്ണുനീര്‍ തുള്ളിയോഴുക്കുന്നതെന്തിനായ്
ഇന്നലെയുടഞ്ഞ സ്വപ്നങ്ങളില്
ReplyDeleteനിന്നു നീ പറയാത്ത വാക്കുമായ്
മുന്നിലീ മെഴുകൊരു തുള്ളിയായ്
കണ്ണുനീരൊഴുക്കുന്നതെന്തിനായ്.
great!!