ഹൃദയഭാഷിയായ്
അരികിലിന്നൊരാള്‍
ഒരൊറ്റ മൂളലാല്‍
അടക്കി നിര്‍ത്തുക
മനസ്സില്‍ ദീപ്തമാം
മണിച്ചിരാതുകള്‍
മനഃക്കരുത്തിനാല്‍
അണച്ചു വെക്കുക
നനുത്ത സ്നേഹമെ
പഴുത്ത കമ്പിയാല്‍
തിണര്‍ത്തിടുന്നൊരാ
വടുക്കളാക്കുക
മുഴുത്ത കാമമാ-
ര്‍ത്തടുക്കും ഭ്രാന്തമീ
വപുസ്സില്‍ ശാന്തിയെ
തടുത്തു നിര്ത്തുക
മിടിപ്പു നെഞ്ചിലായ്
തുടിപ്പു വര്‍ണ്ണങ്ങള്‍
കടുത്ത ചായങ്ങള്‍
അഴിച്ചു വെക്കുക
മനസ്സു ജീര്‍ണ്ണമാ-
ണടക്കുവാന്‍ പണി
കറുത്ത ചായത്തില്‍
ഒളിച്ചു വെക്കുക.
No comments:
Post a Comment