'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍ നി-
ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "
Saturday, January 30, 2010
മുക്തി
ഒരു ദീര്‍ഘയാത്ര കഴിഞ്ഞു നീയും
ഇടവേള,യല്പമായ് വിശ്രമിക്കാന്‍
അറിയാതെ ചെന്നു കയറിയെന്നോ
അഴകേറുമീ നാട്യശാലയിങ്കല്‍.
നിരയായ് നിരന്നു മൃദ്വംഗിനിമാര്‍
നുരയായ് നിറയുന്നു പാനപാത്രം
വരുനീയൊരീപുഷ്പ തല്പമൊന്നില്‍
നിറയൂ, നിശാവേള ധന്യമാക്കൂ.
മധുഗാനമോലുന്ന ഗന്ധര്‍വ്വന്മാര്‍
ഹൃദയാമൃതം ചോരുമംഗനമാര്‍
ലയലാസ്യനൃത്തമിതെത്രമാത്രം
മിഴിവാര്‍ന്നിതാനന്ദപൂരമെങ്ങും.
ഒരുമാത്രയേതോ മുഖം തുടുത്തോ
പ്രണയാര്‍ദ്രമായാ പദം ചലിച്ചോ
ചിലസാമ്യമെങ്ങോ തിരഞ്ഞിടുമ്പോള്‍
ഇവളേതൊരോര്‍മ്മതന്‍ മോഹപാത്രം.
അറിയാതെ ഹൃത്തടത്തിങ്കല്‍ നിന്നും
ഒരു ഘോരസര്‍പ്പമിറങ്ങി വന്നു
കൊടുകാളകൂടം കിനിഞ്ഞിറങ്ങും
മധുപാത്രമൊന്നു നിറച്ചു വെക്കൂ.
ഒരു മാത്രപോലും നിനച്ചിതെന്നാല്‍
വിറയാര്‍ന്നു പോകുമാ മോഹഭംഗം
ഒരുമൂക നിശ്വാസമൊന്നതുള്ളില്‍
നിറയുന്നിതാ ഗസല്‍ ഗാനമൊന്നായ്.
മതിയാക്കിടൂ മദിരോത്സവങ്ങള്‍
മറതീര്‍ക്കുകില്ലിവ നിന്റെയുള്ളില്‍
അതിവേഗമായായിരുട്ടു തന്റെ
കനിവാം കയത്തിലെടുത്തു ചാടൂ.
ഒരുവേള നിന്നെ തമസ്കരിക്കാം
അതുമല്ലയെങ്കില് ശുദ്ധീകരിക്കാം
നിനയായ്ക നീയതു,നിന്റെ കയ്യില്
മൃതിമാത്രമൊന്നേയതാത്മമോക്ഷം.
Subscribe to:
Post Comments (Atom)
ഒരുവേള നിന്നെ തമസ്കരിക്കാം
ReplyDeleteഅതുമല്ലയെങ്കില് ശുദ്ധീകരിക്കാം
നിനയായ്ക നീയതു,നിന്റെ കയ്യില്
മൃതിമാത്രമൊന്നേയതാത്മമോക്ഷം
nannayittund...thudarnnum ezhuthuka
ReplyDelete