ഒരു പഴുതിലൂടൊച്ചയുണ്ടാക്കാതെ
പതിയെ വന്ന പകല്‍ വെളിച്ചമെ
അരിയ ചുംബനത്താലെന്‍ മുഖത്തു നീ
ധവളശോഭ പടര്‍ത്തിയതെന്തിനു.
ഇനിയുമീ പ്രേമലീലകള്‍ക്കൊപ്പമായ്
പഴുതെ ഞാന്‍ നീട്ടുമീ പ്രേമതല്ലജം
അരുതെ, നിന്‍ ചുടു നിശ്വാസജ്വാലയാല്‍
വെറുതെ വാടിക്കൊഴിഞ്ഞു പോയീടുവാന്‍.
ഇമ വിടര്‍ത്തി ഞാനീപ്രേമരൂപിതന്‍
വഴിയില്‍ വാനം മിഴി ചേര്‍ത്തു നില്‍ക്കിലും
പതിയെ തേരും തെളിച്ചുനീയുല്‍ക്കട-
പ്രണയി മറ്റാരെയോ തിരഞ്ഞീടിനാല്‍.
ഇനിയുണര്‍ത്തേണ്ടതില്ല നീയെന്നെയും
ഒടുവില്‍ ഞാനും കൊഴിഞ്ഞു പോയീടിലും
പഥിക, നീയോര്‍ക്കുകീ ഗ്രാമവല്ലരീ
പ്രണയമെത്ര മനോജ്ഞം, മനോഹരം.
പഥിക,നീയോറ്ക്കുകീ ഗ്രാമവല്ലരീ
ReplyDeleteപ്രണയമെത്ര മനോജ്ഞം, മനോഹരം.
..... .... .....
പ്രണയം
സുഖമുള്ള ഭാവം
നിറമുള്ള സ്വപ്നം.
പ്രണയം ...നന്നായിരിക്കുന്നു
ആശംസകളോടെ...............